വയനാട് യാത്രക്ക് ബദല്‍പാത ; ദേശീയപാത അതോറിറ്റി ടെണ്ടര്‍ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് യാത്രക്ക് ഒരു ബദല്‍പാത കൂടി പുതുജീവന്‍ വെക്കുന്നു. ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബദല്‍പാതക്ക് ഡി.പി.ആര്‍ ന് ദേശീയപാത അതോറിറ്റി ടെണ്ടര്‍ ക്ഷണിച്ചു. തുരങ്കപാതക്ക് ഒപ്പം തന്നെയാണ് ബദല്‍പാതയും ഒരുങ്ങുന്നത്. വയനാടിനേ പോലെ തിരുവമ്പാടിയുടെയും ഏറെ നാളായുള്ള ആഗ്രഹമായ ചുരം ബദല്‍പാതയുടെ നടപടികളാണ് ആരംഭഘട്ടത്തിലേക്ക് കടക്കുന്നത്. ചുരം ബദല്‍പാതയായ ചിപ്പിലിത്തോട് -മരുതിലാവ്-തളിപ്പുഴ റോഡ് ഉള്‍പ്പെടുന്ന മലാപ്പറമ്പ് – മുത്തങ്ങ നാലുവരിപാതയുടെ ഡി.പി.ആറിന് ദേശിയ പാതാ അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചത്. നേരത്തെ രണ്ടുവരി പാത നവീകരണത്തിനാണ് ശ്രമിച്ചിരുന്നതെങ്കിലും പിന്നീട് നാലുവരി പാതയായി നിശ്ചയിക്കുകയായിരുന്നു. 2 way സംവിധാനം ഉള്‍കൊളുന്ന രീതിയില്‍ ആവും നിര്‍മ്മാണം എന്ന് തിരുവനാടി എം എല്‍ എ ലിന്റോ ജോസഫ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടലിന്റെ ഫലമായാണ് ഇപ്പോള്‍ ദേശിയപാതാ അതോറിറ്റി നാലുവരിപാത നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നത്. ചിപ്പിലിത്തോട് ബൈപ്പാസ് നിര്‍മ്മാണം സംബന്ധിച്ച് 2024 സെപ്തംബര്‍ 7 ന് ആര്‍.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും ബിഷപ്പ് ഹൗസില്‍ അവലോകന യോഗം ചേരുകയും ചെയ്തിരുന്നു. പിന്നീട് കോടഞ്ചേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്തുകളുടെ അനുമതി പത്രം ലഭ്യമാക്കി. ചിപ്പിലിത്തോട് ചുരം ബൈപ്പാസിനൊപ്പം കൊടുവള്ളി, താമരശ്ശേരി, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിലും ബൈപ്പാസുകള്‍ ഉണ്ടാവും. ഇതോടെ ചുരം പാതയുടെ സംരക്ഷണത്തിനും ഗതാഗതക്കുരുക്കിന് പരിഹാരവുമാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...