ടൂറിസം സാധ്യത ഏറെയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിക്കാതെ മണ്ണീറ

For full experience, Download our mobile application:
Get it on Google Play

കോന്നി : വനാതിർത്തിയിലുള്ള മണ്ണീറ വെള്ളച്ചാട്ടത്തിന്‍റെ നിയന്ത്രണം വനംവകുപ്പ് ഏറ്റെടുത്തിട്ടില്ല. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കുപോകുന്ന മണ്ണീറ റോഡിലൂടെ വേണം ഇവിടെയെത്താൻ. എന്നാൽ അടിസ്ഥാനസൗകര്യം ഇനിയും വർധിച്ചിട്ടില്ല. വെള്ളച്ചാട്ടം വനംവകുപ്പോ തണ്ണിത്തോട് പഞ്ചായത്ത്‌ അധികൃതരോ ഏറ്റെടുത്തെങ്കിൽ മാത്രമേ ഇവിടെ വികസനം സാധ്യമാകൂ. പാർക്കിങ് കേന്ദ്രം നിർമിക്കാത്തതും ഇവിടുത്തെ പ്രധാന പ്രശ്നമാണ്. മുമ്പ് ഇവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അധികൃതർ ഉദ്ദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

ആനത്താവളവും അടവിയും വികസിപ്പിക്കുകയും ഗവി യാത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടൂറിസം അധികൃതർ മണ്ണീറയെ മറന്ന മട്ടാണ്. അടവിയുടെ അനുബന്ധ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാവുന്നതാണ് മണ്ണീറ. അടവിയിൽ കുട്ടവഞ്ചി സവാരി കഴിഞ്ഞ് വെള്ളച്ചാട്ടത്തിൽ കുളിച്ചു കയറാം. സവാരിക്കെത്തുന്ന ചിലർ മണ്ണീറയിലുമെത്തുന്നുണ്ട്. വനത്തിലെ പാറക്കെട്ടുകളിലൂടെ കൈവഴികളായി പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വലിയ വെള്ളച്ചാട്ടവും നാല് ചെറിയവയും ചേർന്നതാണിത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അപകടമില്ലാതെ വള്ളച്ചാട്ടത്തിലിറങ്ങാം. പക്ഷേ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. അരുവിക്ക് സമീപം വരെ വാഹനം എത്തുന്നതിനാൽ സഞ്ചാരികൾക്ക് സൗകര്യമാണ്. ടൂറിസം സാധ്യത ഏറെയുണ്ടെങ്കിലും പദ്ധതികൾ ആവിഷ്കരിക്കാൻ തണ്ണിത്തോട് പഞ്ചായത്തിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...