ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍ പിടിയില്‍. പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റില്‍ വീട്ടില്‍ ഇപ്പോള്‍ ഏലൂര്‍ മഞ്ഞുമ്മല്‍ കലച്ചൂര്‍ റോഡില്‍ വാടകക്കു താമസിക്കുന്ന മുജീബ് (44) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു വേണ്ടി കാറില്‍ കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ ഇയാള്‍ തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു മുജീബിന്റെ ലക്ഷ്യം.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാന്‍സ് മൊത്ത വിതരണക്കാരനാണ് ഇയാള്‍. കഴിഞ്ഞ 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ഹാന്‍സ് ആലുവയില്‍ എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാന്‍സ് പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.

ഇയാള്‍ ഇതിന് മുന്‍പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ അന്‍സാബ്, അരുണ്‍ അജിത് എന്നിവരെ കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.എച്ച്‌.ഒ എല്‍.അനില്‍കുമാര്‍, എസ്ഐ പി.എസ് ബാബു, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.ബി സജീവ് എന്നിവരാണുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...