ആലുവയിലേത് തുടര്‍ച്ചയായ ‘ഒറ്റപ്പെട്ട സംഭവം’ ; പരിഹാരം അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കലോ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഭയം തേടി വന്ന ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് അഞ്ച് വയസുകാരിയുടെ മാതാപിതാക്കള്‍ക്ക് നോവോര്‍മയായിരിക്കുകയാണ്. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള ക്രൂരപീഡനമേറ്റാണ് ഈ കൊച്ചു കേരളത്തില്‍ അവള്‍ പിടിഞ്ഞുതീര്‍ന്നത്. മാത്രമല്ല പെണ്‍കുഞ്ഞുങ്ങളുള്ള മാതാപിതാക്കളുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നത് തന്നെയായിരുന്നു ആലുവയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.

അസ്‌ഫാക് ആലം എന്ന അന്യസംസ്ഥാന തൊഴിലാളിയായ നരാധമനായിരുന്നു ഈ സംഭവത്തിന് പിന്നില്‍. ഏതാനും വര്‍ഷങ്ങള്‍ പിന്നോട്ടുപോയാല്‍ കേരളത്തെ ഞെട്ടിച്ച ജിഷ വധക്കേസിലും പ്രതിയായത് അന്യസംസ്ഥാന തൊഴിലാളി തന്നെയായിരുന്നു. എന്നാല്‍ ഇവരെ പോലെ ചുരുക്കം പേരുടെ കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തിയെ മുന്‍നിര്‍ത്തി സകല അന്യസംസ്ഥാന തൊഴിലാളികളെയും വിലയിരുത്തുന്നത് ശരിയുമല്ല. എങ്കിലും നിലവില്‍ കേരളത്തില്‍ നടക്കുന്ന ലഹരി കേസുകളില്‍ അടക്കം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നത് പകല്‍പോലെ സത്യമായ കാര്യവുമാണ്.

മുന്‍പ് പെരുമ്പാവൂര്‍ പോലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചിരുന്നതെങ്കില്‍ ഇന്ന് കേരളത്തില്‍ അവരുടെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളില്ല. ഹോട്ടല്‍, കെട്ടിട്ടനിര്‍മാണം, സലൂണ്‍, അങ്ങനെ അന്യസംസ്ഥാന തൊഴിലാളികള്‍ കൈവെയ്‌ക്കാതെ ജോലികള്‍ മുമ്പോട്ട് നീങ്ങില്ല എന്ന അവസ്ഥയും കേരളത്തില്‍ സംജാതമായിട്ടുണ്ട്. മെച്ചപ്പെട്ട കൂലിയും മികച്ച ജീവിത നിലവാരവുമാണ് ഇവരെ കേരളത്തിലേയ്‌ക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം.

ഏജന്‍റുമാര്‍ അടിച്ചെടുക്കുന്നതിന് ശേഷം മിച്ചം വരുന്ന വേതനം പോലും സ്വദേശത്ത് ലഭിക്കുന്നതിനാല്‍ ഇരട്ടിയാണെന്നത് അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് കേരളത്തിലേക്ക് തിരിയാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ നിലവില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായ കണക്ക് അധികൃതര്‍ക്ക് തരാനില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ആവാസ് പദ്ധതിയില്‍ ഇനിയും രജിസ്‌റ്റര്‍ ചെയ്യാനുള്ളത് ലക്ഷക്കണക്കിനാളുകളാണ്. മാത്രമല്ല പെരുമ്പാവൂരില്‍ മാത്രം തമ്പടിച്ചിരിക്കുന്നത് ആറ് ലക്ഷം തൊഴിലാളികളും.

ജോലി സാധ്യതകള്‍ തേടി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്‌ക്കുള്ള ഇവരുടെ യാത്രയും കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ അധികൃതര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട് എന്നതും പരിഗണിക്കേണ്ട ഒന്നാണ്. പശ്ചിമ ബംഗാള്‍, ആസം, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി തൊഴിലാളികള്‍ എത്തുന്നത്. ബംഗാളികളെന്ന് അടക്കി വിളിക്കുന്ന ഇവരാണ് കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന സ്വരങ്ങള്‍ നമ്മള്‍ ദിനം പ്രതി കേള്‍ക്കാറുള്ളതാണ്. എന്നാല്‍ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയില്‍ നിന്ന് കേരളം ഒരു സ്വര്‍ഗമാണെന്ന ബോധ്യത്തില്‍ ജീവിക്കാനായി വരുന്ന നേരും നെറിയുമുള്ള മനുഷ്യരും ഇക്കൂട്ടത്തിലുണ്ട്. ഒപ്പം ആലുവയില്‍ കണ്ടത് പോലെയുള്ള ക്രിമിനലുകളും ഇവര്‍ക്കിടയില്‍ ഒളിച്ചിരുപ്പുണ്ട്. ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ് പിടികൂടാന്‍ അധികാരികള്‍ക്കാവണം.

കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡും തൊഴിലാളി കാര്‍ഡും എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കേണ്ടതുണ്ട്. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന് സമാനമായ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കി രജിസ്‌ട്രേഷന്‍ നല്‍കണം. അല്‍പം പ്രയാസമേറിയ ജോലിയാണെങ്കിലും ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന പല പ്രശ്‌നങ്ങള്‍ക്ക് ഇതോടെ ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. അന്യസംസ്ഥാന തൊഴിലാളികൾക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി മാഫിയകള്‍ക്ക് തടയിടാന്‍ പോലീസിനും എക്‌സൈസിനും സാധിക്കണം. മെച്ചപ്പെട്ട ജീവിത നിലവാരവും വിദ്യാഭ്യാസവും ആരോഗ്യവും അവര്‍ക്ക് പ്രദാനം ചെയ്യുന്നത് വഴി ഇരുണ്ട ജീവിതസാഹചര്യത്തില്‍ നിന്നും അവരും വെളിച്ചം കാണും. അങ്ങനെ സാമൂഹിക വിപത്തുകള്‍ കുറയ്‌ക്കാന്‍ നമ്മുക്ക് സാധിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...