ആലുവ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം ; സ്വര്‍ണവുമായി പ്രതികള്‍ ഓടി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. സ്വകാര്യ ബസ് സ്റ്റാന്‍റിന് സമീപമുള്ള ലിമാ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഫ്രാന്‍സിസ് തോമസിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം. സംഭവത്തില്‍ തോമസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ആലുവ പ്രെെവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ജ്വല്ലറിയില്‍ ഉച്ചയ്ക്ക് 12.55 ഓടെ കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്റെ സ്വര്‍ണ മാലയും താലിയും ആവശ്യപ്പെട്ടു. ജ്വല്ലറിയില്‍ വനിതയുള്‍പ്പടെ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. മാലയും താലിയും നോക്കാനെന്ന വ്യാജേന കയ്യിലെടുത്ത ശേഷം ഇയാള്‍ ജ്വല്ലറിയുടെ വാതില്‍ തുറന്ന് ഇറങ്ങിയോടി. കാര്‍ മറ്റൊരു സ്ഥലത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇവരെ പിടികൂടാനായി പിറകെ ഓടിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ജ്വല്ലറിയിലേയും നഗരത്തിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...