മുംബൈയില്‍ ഒ.എന്‍.ജി.സിയുടെ കപ്പലില്‍ തീപിടുത്തം ; മൂന്ന്​ പേര്‍ കപ്പലിനുള്ളില്‍ കുടുങ്ങി കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയില്‍ ഒ.എന്‍.ജി.സിയുടെ കപ്പലില്‍ തീപിടുത്തം. രോഹിണിയെന്ന കപ്പലിന്റെ  എഞ്ചിന്‍ റൂമിലാണ്​ തീപിടിച്ചത്​. മുംബൈയിലെ ഓയില്‍ഫീല്‍ഡിന്​ സമീപമായിരുന്നു അപകടം . മൂന്ന്​ പേര്‍ കപ്പലിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​. എഞ്ചിന്‍ റൂമില്‍ മുഴുവന്‍ പുക നിറഞ്ഞിരിക്കുകയാണ്​. ഇത്​ തണുപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഷിപ്പിങ്​ ഡയറക്​ടര്‍ ജനറല്‍​ അമിതാഭ്​ കുമാര്‍ പറഞ്ഞു.

കപ്പലില്‍ നിന്ന്​ ഗുര്‍ബീന്ദര്‍ സിങ്​ എന്നയാളെ ഹെലികോപ്​ടറിന്റെ  സഹായത്തോടെ പുറത്തെത്തിച്ചു. ഇയാളുടെ ശരീരത്തില്‍ പൊള്ളലുകളുണ്ടെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചു. കപ്പലുമായുള്ള ആശയവിനിമയം നഷ്​ടമായിട്ടുണ്ട്​. സമീപത്തുള്ള കപ്പലുകളുടെ സഹായത്തോടെയാണ്​ ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...