മകൻ രാത്രിയിൽ വീട് വിട്ടുപോവും, രാവിലെ വരും ; മോഷണക്കേസുകളിൽ സ്ഥിരം പ്രതിയെന്ന് ക്രിസ്റ്റിലിന്റെ അമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മകന്‍ 18 വയസ് മുതല്‍ മോഷണ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് ആലുവ ബലാത്സംഗക്കേസിലെ പ്രതി ക്രിസ്റ്റിലിന്റെ അമ്മ. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രിസ്റ്റില്‍ വീട്ടുവിട്ട് പോയതാണ്. ഇടയ്ക്കിടെ വീട്ടില്‍ നിന്നിറങ്ങിപ്പോവും. രാത്രി പോവുമ്പോള്‍ എവിടേക്കാണെന്ന് ചോദിക്കാറുണ്ട്. രാവിലെ തിരിച്ചുവരും. എന്ത് ചോദിച്ചാലും മറുപടി പറയാറില്ല. കതകടച്ച് വീടിനുള്ളില്‍ കയറിക്കിടക്കുമെന്നും അമ്മ പറയുന്നു. ‘എന്തിനാണ് മദ്യപിച്ചതെന്ന് ചോദിക്കുമ്പോള്‍ ചീത്ത വിളിക്കും. വലുതാവുമ്പോള്‍ സന്താേഷിക്കാമെന്ന് കരുതി. ക്രിസ്റ്റില്‍ എന്നാണ് പേര്. പത്തനംതിട്ടയില്‍ ജോലിക്ക് പോയതാണ്. 18 വയസ് കഴിഞ്ഞപ്പോള്‍ കൂട്ടുകൂടി മൊബൈല്‍ മോഷണം ഉള്‍പ്പെടെ നടത്തിയിരുന്നു’- ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞു.

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസില്‍ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറില്‍ പെരുമ്പാവൂരില്‍ മോഷണ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...