കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജേഷ്, ജിജോര്‍ അടക്കം നാല് പേരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. കേസില്‍ ഇഡി കസ്റ്റഡിയിലുള്ള പ്രതി സതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രദേശിക നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

സിപിഎം നേതാക്കളുമായും കേസില്‍ അറസ്റ്റില്‍ ഉള്ളവരുമായും അടുത്ത ബന്ധം ഉള്ളവരാണ് ഇന്ന് ഹാജരായവര്‍. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമികള്‍ തട്ടിയെടുത്ത കോടികള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിക്ഷേപിച്ചു എന്നതിലാണ് അന്വേഷണം. കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീനിനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ കഴിയും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് പേര്‍ അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...