ആലുവ: ആലുവ പുഴയില്‍ ചാടിയയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആലങ്ങാട് തിരുവാലൂര്‍ സ്വദേശി ഗോപുരത്തിങ്കല്‍ വീട്ടില്‍ ജസ്റ്റിനാണ്(46) മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവറായ ജസ്റ്റിന് തിരുവാലൂരിലെ ഓട്ടോസ്റ്റാന്‍ഡില്‍നിന്ന് ഓട്ടോ വിളിച്ച് ആലുവ പാലത്തിന് സമീപത്ത് ഇറങ്ങുകയും ഓട്ടോ തിരിച്ചയക്കുകയും ചെയ്തു. തുടര്‍ന്നാണ് പാലത്തില്‍നിന്ന് ചാടിയത്. ജസ്റ്റിനെ കാണാനില്ലെന്നുകാട്ടി കുടുംബാംഗങ്ങള്‍ ആലങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആലുവ കുഞ്ഞുണ്ണിക്കര ചന്തക്കടവിലാണ് ഒഴുകിനടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ആഞ്ജല. മക്കള്‍: ദീപ്തി, ദര്‍ശന.