കുവൈറ്റ് സിറ്റി :രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ബാലിക കുവൈറ്റിൽ മരിച്ചു. വൈക്കം കൊതവര മലയിൽ വിട്ടീൽ സോണി തോമസിന്റെയും ഷേർളിയുടെയും മകള്‍ ആൽവിയ സോണി (8) ആണ് വിധിക്ക് കീഴടങ്ങിയത്. മംഗഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു ആൽവിയ സോണി.
രോഗം മൂർഛിച്ചു രണ്ടാഴ്ചയിലേറെയായി എൻ ബി കെ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിമോ തെറാപ്പി ചികിത്സയ്ക്ക് ശേഷം വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് അടുത്ത ആഴ്ച കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് മരണം കടന്നുവന്നത്.