കുടുംബശ്രീ ബ്ലോക്ക് തല മൈക്രോ എന്റർപ്രൈസസ് ജോസ് കെ മാണി എംപി. ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ളാലം : സ്ത്രീശക്തികരണ പ്രവർത്തനത്തിന് മാതൃകയായ കുടുംബശ്രീ സാമ്പത്തിക ശാക്തീകരണവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസസ് കോട്ടയം ജില്ലയിലെ ളാലം ബ്ലോക്കിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ പദ്ധതി വിശദീകരണം ചെയ്തു. കുടുംബശ്രീ സംരംഭ ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമാക്കി കൊണ്ടുള്ള ഹോം ഷോപ്പ് പദ്ധതി, അതോടൊപ്പം കോട്ടയം ജില്ലയിലെ ബ്രാൻഡിങ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനവും ജോസ് കെ മാണി എം പി നിർവഹിച്ചു.

ളാലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു ചെറുവള്ളിൽ, മീനച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോൾ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കടനാട് സിഡിഎസ് ചെയർപേഴ്സൺ പുഷ്പാ റെജി കൃതജ്ഞത പറഞ്ഞു. ജില്ലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ, ചെയർപേഴ്സൺ മാർ, ബ്ലോക്ക്കോ ർഡിനേറ്റർമാർ, അക്കൗണ്ടെന്റുമാർ, എം ഇ സി മാർ, സംരംഭകർ, കൺസോഷ്യം അംഗങ്ങൾ, സിഡിഎസ് മെമ്പർമാർ, ആർപി മാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...