നാലുവര്‍ഷം മുമ്പ് വിവാഹിതരായതിന്റെ തെളിവുകള്‍ സമര്‍പ്പിച്ചു ; അമല പോളിന്റെ പരാതിയില്‍ ഭവിന്ദര്‍ സിംങിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടി അമല പോളിന്റെ പരാതിയില്‍ അറസ്റ്റിലായ മുന്‍സുഹൃത്തും ഗായകനുമായ ഭവ്നിന്ദര്‍ സിങ് ദത്തിന് ജാമ്യം. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വിഴുപുരം ജില്ലയിലെ വാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നാലുവര്‍ഷം മുമ്പ്  അമല പോളും ഭവ്‌നിന്ദര്‍ സിങ്ങും വിവാഹിതരായതിന്റെ തെളിവുകള്‍ ഭവ്‌നിന്ദര്‍ സിങ്ങിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ചു. 2018 നവംബറില്‍ വിവാഹം നടന്നുവെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞതിന്റെ പേരിലുള്ള വിരോധമാണ് പരാതിക്ക്‌ കാരണമെന്നും കോടതിയില്‍ വാദിച്ചു.

ബവീന്ദര്‍ സിങും ചേര്‍ന്ന് 2018ല്‍ അമല സിനിമാ പ്രൊഡക്ഷന്‍ കമ്പിനിക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്പിനിയില്‍ താരം ധാരാളം പണം നിക്ഷേപിക്കുകയും ചെയ്തു. കടാവര്‍ എന്ന ചിത്രം ഈ കമ്പിനി നിര്‍മ്മിച്ചതാണ്. എന്നാല്‍ നടിയും ബവീന്ദറും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും വേര്‍പിരിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ അമലാപോളിനെ കമ്പിനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയതായി വ്യാജരേഖ നിര്‍മ്മിച്ച്‌ വഞ്ചിച്ചതായും നടി പരാതിയില്‍ പറയുന്നു. കൂടാതെ സമൂഹമാധ്യമത്തില്‍ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

നേരത്തെ അമലപോളും ബവീന്ദര്‍ സിങും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ വിവാഹം ഇതിവൃത്തമാക്കിയുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇതെന്നും താന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ബവീന്ദര്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും നടി ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...