ഗുണനിലവാരത്തിൽ ആശങ്ക ; പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷന്റെ നിർദേശം. കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സീനുകൾ ഏതൊക്കെ ആശുപത്രികളിൽ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ  വെയർ ഹൌസുകൾക്ക് രേഖാമൂലം നിർദേശം നൽകി.

തിരിച്ചെടുക്കുന്ന KB21002 ബാച്ചിൽ ഉൾപ്പെട്ട വാക്സീനടക്കമുള്ളത് ലേബൽ ചെയ്ത് കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്നും നിർദേശം ഉണ്ട്. നിലവിൽ ഈ ബാച്ച് വാക്സീനുകൾ തിരിച്ചെടുത്ത് റിപ്പോർട്ട് നൽകണമെന്നും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വെയർ ഹൌസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവ തിരിച്ചെടുത്ത് കഴിയുന്ന മുറയ്ക്കാകും വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്ക് ആയി സെൻട്രൽ ഡ്രഗസ് ലബോറട്ടിയിലേക്ക് അയക്കുക. ഇതിനുള്ള നിർദേശം സർക്കാർ ഡ്രഗസ് കൺട്രോളർ വകുപ്പിന് നൽകിയിട്ടുണ്ട്

വാക്സീന്‍ ഗുണനിലവാര പരിശോധനക്ക് ഒപ്പം വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനും കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ സർക്കാർ മേഖലയിലെ കോൾഡ് ചെയിൻ സംവിധാനത്തെക്കുറിച്ച് ഡ്രഗ്സ് കൺട്രോളർ വകുപ്പോ ആരോഗ്യ വകുപ്പോ പരിശോധിക്കുന്നില്ല. 573 സർക്കാർ ആശുപത്രികൾ വഴിയാണ് നിലവിൽ പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനം കുറ്റമറ്റതാണോ എന്നതിൽ വ്യക്തത ഇല്ല.

മൂന്നു മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിൻ സൂക്ഷിക്കേണ്ടത്. ഊഷ്മാവിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഗുണനിലവാരത്തിൽ പ്രശ്നം ഉണ്ടാകും. മരുന്ന് വാങ്ങി വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപറേഷന്റെ  കോൾഡ് ചെയിൻ സംവിധാനം മികവുറ്റതാണ് എന്ന ഉറപ്പ് മാത്രമാണ് സർക്കാർ പറയുന്നത്. മറ്റിടങ്ങളിലെ കോൾഡ് ചെയിൽ സംവിധാനത്തിൽ വീഴ്ചകൾ ഇല്ലെന്നതിൽ ആര് ഉത്തരം പറയുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്

താഴേത്തട്ടിലുള്ള ആശുപത്രികളിൽ റഫ്രിജറേറ്റർ ഉണ്ടാകാം. എന്നാൽ ജനറേറ്റർ അടക്കം സംവിധാനങ്ങൾ ഇല്ലാത്ത ആശുപത്രികൾ ഉണ്ട്. കറണ്ട് പോയാൽ തീരുന്നതാണ് ഇവിടങ്ങളിലെ കോൾഡ് ചെയിൻ സംവിധാനം. അങ്ങനെ ഉള്ള ഇടങ്ങളിൽ വാക്സീൻ സൂക്ഷിക്കുന്നത് എങ്ങനെ എന്നതാണ് പ്രധാനം. ഡ്രഗ്സ് കൺട്രോളർ വിഭാഗം പറയുന്നത് അവർ പരിശോധിക്കുക സ്വകാര്യ മേഖലയിലെ കോൾഡ് ചെയിൽ സംവിധാനം മാത്രമാണെന്നാണ് . വാക്സീൻ പരിശോധനക്ക് അയക്കാൻ ഒടുവിൽ തീരുമാനിച്ച സർക്കാർ അടിയന്തിരമായി സർക്കാർ മേഖലയിലെ കോൾഡ് ചെയിൽ സംവിധാനം കൂടി പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കിയില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കാനുളള സാധ്യത വിദൂരമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...