മോഷണമുതല്‍ കൈവശം വെച്ചതുകൊണ്ട്‌ കുറ്റവാളിയാകണമെന്നില്ല : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മോഷണസാധനങ്ങള്‍ കൈവശം വെച്ചതുകൊണ്ടുമാത്രം അത്‌ ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കാനാവില്ലെന്ന്‌ സുപ്രീം കോടതി. അത്‌ മോഷ്‌ടിച്ച മുതലാണെന്നു പ്രതിക്ക്‌ അറിയാമായിരുന്നെന്ന്‌ തെളിയിക്കാന്‍ പ്രോസിക്യൂഷനാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മോഷണമുതല്‍ കൈപ്പറ്റിയ കുറ്റത്തിന്‌ ശിവകുമാര്‍ എന്നയാള്‍ക്ക്‌ ലഭിച്ച രണ്ട്‌ വര്‍ഷം തടവും പതിനായിരം രൂപ പിഴയും റദ്ദാക്കിക്കൊണ്ടാണ്‌ ജസ്‌റ്റിസുമാരായ കെ.എം ജോസഫും ഋഷികേശ്‌ റോയിയും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 411-ാം വകുപ്പ്‌ ബെഞ്ച്‌ കീറിമുറിച്ചു പരിശോധിക്കുകയും ചെയ്‌തു. മോഷ്‌ടിച്ച സ്വത്ത്‌ കൈവശം വെയ്‌ക്കുന്നതിന്‌ മൂന്ന്‌ വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ ശിക്ഷ നല്‍കുന്ന വകുപ്പാണിത്‌. കൈവശം വെച്ചത്‌ മോഷ്‌ടിക്കപ്പെട്ട വസ്‌തുക്കളാണെന്ന്‌ പ്രതിക്ക്‌ അറിയാമായിരുന്നെന്ന്‌ സ്‌ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കേസിന്റെ വസ്‌തുതകള്‍ പരാമര്‍ശിച്ചു ബെഞ്ച്‌ വ്യക്‌തമാക്കി.

പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മോഷണമുതല്‍ ശിവകുമാറിന്‌ കിട്ടിയെന്നും അവ മധ്യപ്രദേശിലെ സ്വന്തം കടയില്‍ വിറ്റെന്നുമാണ്‌ ആരോപണം. കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടി എന്നതുകൊണ്ട്‌ അത്‌ മോഷ്‌ടിച്ചതാണെന്ന്‌ ആരോപണവിധേയന്‌ മനസിലായിരിക്കണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...