പ്രവർത്തിക്കാനാകുന്നില്ല ; ഹൈക്കോടതിയെ സമീപിച്ച് അമൽജ്യോതി കോളേജ് 

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുടെയും തുടര്‍ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഹൈക്കോടതിയെ സമീപിച്ചു. പ്രതിഷേധക്കാര്‍ കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്നും പോലീസ് സംരക്ഷണം നല്‍കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന സര്‍ക്കാരും ജില്ലാ പോലീസ് മേധാവിയും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, കെഎസ്യു തുടങ്ങിയ സംഘടനകളുമാണ് എതിര്‍കക്ഷികള്‍.

അതേസമയം,കോളജ് മാനേജ്‌മെന്റ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരുമായി മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന സമരം ഇന്നലെ പിന്‍വലിച്ചിരുന്നു. കോളേജ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...