കുമ്പഴക്കാരെ കുപ്പിയിലാക്കി കെ.എസ്.ടി.പി ; ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രമില്ല – ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഇല്ല – ഉണ്ടായിരുന്നതെല്ലാം പൊളിച്ചടുക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴക്കാരെ കുപ്പിയിലാക്കി കെ.എസ്.ടി.പി. പുനലൂര്‍ – മൂവാറ്റുപുഴ പാതയിലെ തിരക്കേറിയ ജംഗ്ഷനായ കുമ്പഴയില്‍ ബസ്സ്‌ കാത്തിരുപ്പ്‌ കേന്ദ്രമില്ല, ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുമില്ല. പത്തനംതിട്ട നഗരസഭ നിര്‍മ്മിച്ചിരുന്ന കാത്തിരുപ്പ് കേന്ദ്രം ഹൈവേ പണിയുടെ ഭാഗമായി പൊളിച്ചുകളഞ്ഞു. സമീപത്തെ കടത്തിണ്ണയിലാണ് യാത്രക്കാര്‍ കയറിനില്‍ക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ ബുദ്ധിമുട്ടുകയാണ്. ബസ്സുകള്‍ ജംഗ്ഷനില്‍ തോന്നിയപടിയാണ് നിര്‍ത്തുന്നത്. ഇതോടെ ഇവിടെ അപകടം തുടര്‍ക്കഥയാകുകയാണ്. ജനപ്രതിനിധികള്‍ ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

റാന്നി ഭാഗത്തേക്കുള്ള ബസ്സ്‌ സ്റ്റോപ്പ് നേരത്തെ പരുത്യാനിക്കല്‍ ഗ്രീന്‍ലാന്റ് ഹോട്ടലിന്റെ മുമ്പില്‍ ആയിരുന്നു. ഇപ്പോള്‍ ബസ്സുകള്‍ ജംഗ്ഷനിലാണ് നിര്‍ത്തുന്നത്. ഇത് മിക്കപ്പോഴും ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കോന്നി ഭാഗത്തേക്കുള്ള ബസ്സുകളും തോന്നിയപടിയാണ് നിര്‍ത്തുന്നത്. പത്തനംതിട്ട റോഡില്‍ മുമ്പും ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് ഈ റോഡിലാണ്. ഇവിടെയും ബസ്സുകള്‍ നിര്‍ത്തുന്നത് ജംഗ്ഷനില്‍ തന്നെയാണ്. പോലീസുകാരെ ചിലപ്പോള്‍ ഇവിടെ കാണുമെങ്കിലും ആരും ഗതാഗത നിയന്ത്രണം ഏറ്റെടുക്കില്ല. മലയാലപ്പുഴ റോഡിലെ ബസ്സ്‌ സ്റ്റോപ്പിന് സ്ഥാനചലനം ഉണ്ടായിട്ടില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ ഇവിടുത്തെ കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂര ഏതോ വാഹനം ഇടിച്ച് നശിപ്പിച്ചിരിക്കുകയാണ്. മഴ പെയ്താല്‍ ഇവിടെ നില്‍ക്കുന്നവര്‍ നനയും.

കുമ്പഴയില്‍ എത്രയുംവേഗം ബസ്സ്‌ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്നും കാത്തിരിപ്പ്‌ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ എത്രയുംവേഗം സ്ഥാപിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആന്റോ ആന്റണി എം.പിക്ക് നിവേദനം നല്‍കുമെന്ന് ഏകോപനസമിതി പത്തനംതിട്ട യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, കമ്മിറ്റി അംഗങ്ങളായ സജി ജോര്‍ജ്ജ്, സുഭാഷ്, കുട്ടപ്പായി, തോമസ്‌ മാത്യു, സജി മാറാലില്‍ എന്നിവര്‍ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...