അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിതല ചർച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിതല ചർച്ച ഇന്ന്. കാഞ്ഞിരപ്പള്ളി ടിബി യിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവന്റെയും സഹകരണ മന്ത്രി വിഎൻ വാസവന്റെയും നേതൃത്വത്തിലായിരിക്കും ചർച്ച നടത്തുക. മന്ത്രിമാരും, വിദ്യാർത്ഥികളും, മാനേജ്‌മെൻറ് അധികൃതരുമായാണ് ചർച്ച നടത്തുന്നത്.

കോളേജിലെ വിദ്യാർത്ഥി സമരത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ ദിവസമാണ് ഇന്ന്. മാനേജ്‌മെൻറും വിദ്യാർത്ഥികളും അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ഇന്നത്തെ ചർച്ചയ്‌ക്ക് വളരെ പ്രസക്തിയാണുള്ളത്. അതേസമയം കോളേജിനെതിരെ ഗുരുതരമായ ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ഇന്നലെ ചർച്ച നടത്തിയതിന് ശേഷം വലിയ സംഘർഷമാണ് കോളേജിൽ ഉണ്ടായത്. ക്രമസമാധന പ്രശ്‌നമായ സാഹചര്യത്തിലാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നത്.

പലതവണ പ്രശ്‌നം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന് നീതി ലഭിക്കണമെന്നും ആത്മഹത്യയ്‌ക്ക് കാരണക്കാരയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...