മണിപ്പൂർ സംഘർഷം ; ഇന്റർനെറ്റ് സേവനങ്ങൾക്കുളള നിരോധനം ജൂൺ 10 വരെ തുടരും

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: ആഭ്യന്തര കലാപം മൂലം കലുഷിതമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ തുടരും. മണിപ്പൂർ സർക്കാരാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ വീണ്ടും നീട്ടിയത്. കമ്മീഷണർ (ഹോം) എച്ച് ഗ്യാൻ പ്രകാശ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള മൊബൈൽ ഡാറ്റ സേവനങ്ങളുടെ സസ്പെൻഷൻ ജൂൺ 10ന് ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് നീട്ടിയിരിക്കുന്നത്. മെയ് 3 മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

മെയ്തേയ് സമുദായത്തിന്റെ പട്ടികവർഗ്ഗ പദവി ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മെയ് 3 മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുമാസത്തോളം നീണ്ടുനിന്ന വംശീയ കലാപത്തിൽ 98 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇടപെടലിനെ തുടർന്ന് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സംഘർഷവുമായി ബന്ധപ്പെട്ട് പ്രത്യേക പാനൽ ഉടൻ അന്വേഷണം ആരംഭിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...