പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ 12 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

അടൂർ: പതിനാറു വയസ്സുള്ള പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും. കൊടുമൺ രണ്ടാംകുറ്റി അനന്തുഭവനിൽ അനീഷിനെയാണ് (44) അടൂർ അതിവേഗ കോടതിയിലെ സ്പെഷൽ ജഡ്ജി എ.സമീർ ശിക്ഷിച്ചത്. 2018 ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം. വിറകുമായി റോഡിലൂടെ നടന്നു പോകുമ്പോൾ പെൺകുട്ടിയെ കടന്നു പിടിച്ച ശേഷം അടുത്തുള്ള റബർത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പണം വാഗ്ദാനം ചെയ്ത് ഉപദ്രവിച്ചെന്നാണു കേസ്.

കൊടുമൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പട്ടികജാതി–വർഗ പീഡന നിരോധന നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വിധി ഉള്ളതിനാൽ 5 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്ത പക്ഷം 18 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ‌അഡ്വ. പി. സ്മിത ജോൺ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...