ആമസോണിൽ മൗത്ത് വാഷ് ഓർഡർ ചെയ്തു ; കിട്ടിയത് റെഡ് മി നോട്ട് 10 – അമ്പരന്ന് മുംബൈ സ്വദേശി

For full experience, Download our mobile application:
Get it on Google Play

മുംബൈ :  ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ  ഐഫോൺ ഓർഡർ ചെയ്ത് പകരം ആപ്പിൾ ലഭിച്ചെന്ന തരത്തിലുള്ള ധാരാളം വാർത്തകൾ കേൾക്കാറുണ്ടല്ലോ. എന്നാൽ വില കുറഞ്ഞ വസ്തു ഓർഡർ ചെയ്തിട്ട് പകരം വില കൂടിയ ഒരു വസ്തു ലഭിച്ചാലോ! അത്തരമൊരു സർപ്രൈസ് ആണ് മുംബൈ സ്വദേശിക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ സ്വദേശിയായ ലോകേഷ് ദാ​ഗ ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ് ആയിരുന്നു. എന്നാൽ ഇയാൾക്ക് ലഭിച്ചതാകട്ടെ റെഡ് മി നോട്ട് 10 മൊബൈൽ ഫോൺ.

ലോകേഷ് ആമസോണിനെ ടാ​​ഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ഇട്ടതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. പാക്കേജ് തുറന്നപ്പോൾ പാക്കേജിൽ തന്റെ പേരായിരുന്നുവെന്നും എന്നാൽ ഇൻവോയിസിൽ മറ്റൊരു പേരായിരുന്നുവെന്നും ലോകേഷ് കുറിച്ചു. ഇതോടെ ലോകേഷിന്റെ പോസ്റ്റ് വൈറലായി. മൗത്ത് വാഷ് ലഭിച്ച വ്യക്തിയെക്കുറിച്ച് ഓർക്കുമ്പോഴാണ് വിഷമം എന്ന് തുടങ്ങിയ രസകരമായ റീട്വീറ്റുകളുമുണ്ടായി. എനിക്ക് ഫോൺ ആവശ്യമുണ്ട്, അതിങ്ങ് തരൂ, പകരം താങ്കൾക്കായി രണ്ട് മൗത്ത് വാഷ് ഓർഡർ ചെയ്യാം എന്നായിരുന്നു മറ്റൊരു പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...