കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ കോടികളുടെ തട്ടിപ്പ് ; പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനറാ ബാങ്കില്‍നിന്ന് എട്ടു കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച്‌ കഴിഞ്ഞു.

ഭാര്യയെയും രണ്ടും നാലും വയസ്സ് വീതമുള്ള മക്കളെയും ഒപ്പം കൂട്ടിയാണ് പ്രതി നാടുവിട്ടത്. ഇതില്‍ വിജീഷ് വര്‍ഗീസിനൊഴികെ മറ്റ് മൂന്നുപേര്‍ക്കും പാസ്പോര്‍ട്ട് ഇല്ല. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഇയാള്‍ തനിച്ച്‌ രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശ. ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടും മൂന്ന് കോടിക്കുമേല്‍ നഷ്ടപ്പെട്ട സംഭവവുമായതിനാല്‍ സംഭവം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ വരുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...