നക്സലൈറ്റ് നേതാവ് എ.വര്‍ഗീസ് വധം : ദൃക്സാക്ഷി റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹനീഫ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നക്സലൈറ്റ് നേതാവ് എ.വര്‍ഗീസ് കൊല്ലപ്പെട്ട കേസില്‍ ദൃക്സാക്ഷിയായ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ തൊളിക്കോട് പതിനെട്ടാംകല്ല് എഎംഎച്ച്‌ മന്‍സിലില്‍ എ. മുഹമ്മദ് ഹനീഫ (83) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

വര്‍ഗീസിനെ ഡിവൈഎസ്പി കെ ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം വെടിവെച്ചു കൊന്നതിന് ദൃക്സാക്ഷിയാണെന്ന നിര്‍ണായക മൊഴി നല്‍കിയത് മുഹമ്മദ് ഹനീഫയായിരുന്നു. വയനാട് തിരുനെല്ലി കാട്ടില്‍ നക്സലൈറ്റുകളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് ദൗത്യ സംഘത്തിലെ അംഗമായിരുന്നു ഹനീഫ.

1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ പിടികൂടിയത്. വര്‍ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ ഔദ്യോഗിക വിശദീകരണം. എന്നാല്‍ 29 വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ല്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിലൂടെയാണ് വ്യാജ ഏറ്റുമുട്ടല്‍ ലോകം അറിയുന്നത്.

പിടികൂടിയ വര്‍ഗീസിനെ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ തിരുനെല്ലിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഡിഐജി വിജയനും ഡിവൈഎസ്പി ലക്ഷ്മണയും നിര്‍ദേശിച്ചു. തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോകാന്‍ നാല് കോണ്‍സ്റ്റബിള്‍മാരോട് പറഞ്ഞു. ഇതില്‍ ഒരാളായിരുന്നു ഹനീഫ.

ഉള്‍കാട്ടില്‍ വെച്ച്‌ വര്‍ഗീസിനെ വെടിവെച്ചു കൊല്ലാന്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരോട് ആവശ്യപ്പെട്ടു. ഡിഐജി വിജയന്റേയും ഡിവൈഎസ്പി ലക്ഷ്മണയുടേയും നിര്‍ദേശപ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താന്‍ നേരിട്ട് വെടിവെച്ച്‌ കൊല്ലുകയായിരുന്നു എന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...