ഐഫോണ്‍, സാംസങ്, വണ്‍പ്ലസ് എന്നിവയ്ക്ക് ഓഫറുമായി ആമസോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവ്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് എന്നിവയുടെ ഫോണുകള്‍ എത്ര രൂപ വിലക്കുറവിലാണ് ഇക്കാലയളവില്‍ ലഭിക്കുന്നത് എന്ന് നോക്കാം. 52,990 രൂപ വിലയുള്ള ഐഫോണ്‍ 13ന് 39,999 രൂപയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ലെ വില. 42,999 രൂപയുള്ള വണ്‍പ്ലസ് 12ആര്‍ 37,999 രൂപയ്ക്ക് ലഭിക്കും. 1,49,999 രൂപയുടെ സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്ര 74,999 രൂപയ്ക്ക് വാങ്ങാം. ഗ്യാലക്‌സി എം35 5ജിക്കും ഓഫറുണ്ട്.

24,499 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി എം35 ആമസോണില്‍ നിന്ന് ഫെസ്റ്റിവല്‍ വില്‍പനയില്‍ വെറും 14,999 രൂപയ്ക്ക് വാങ്ങാം. അതേസമയം 24,999 രൂപയുടെ വണ്‍പ്ലസ് നോര്‍ഡ് സിഇ4 5ജിക്ക് 23,499 രൂപയാണ് ഓഫര്‍ വില. 33,999 രൂപയുടെ സാംസങ് ഗ്യാലക്‌സി എ35 5ജി 30,999 രൂപയില്‍ വാങ്ങാനാകും. വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജിക്കും ആമസോണില്‍ ഓഫറുണ്ട്. 26,999 രൂപയുടെ ഫോണ്‍ 16,999 രൂപയിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 54,999 രൂപയുടെ സാംസങ് ഗ്യാലക്സി എസ്21 എഫ്ഇ 5ജി 26,999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 69,600 രൂപയുടെ ഐഫോണ്‍ 14 ഓഫര്‍ വിലയില്‍ 59,900 രൂപയിലും 79,900 രൂപയുടെ ഐഫോണ്‍ 15 മോഡല്‍ 69,900 രൂപയിലും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...