കൊച്ചി : ശബരിമല ധര്‍മ്മശാസ്താവിന്റെ അമ്മയുടെ നാടായ അന്നത്തെ ചെമ്പകശ്ശേരിയായിരുന്ന അമ്പലപ്പുഴയില്‍ നിന്ന് പേട്ടസംഘം പുറപ്പെട്ടു. ഇന്നു രാവിലെ 7.30 ന് പുതുമന തന്ത്രിയുടെ കാര്‍മികത്വത്തില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തിയ അയ്യപ്പസ്വാമിയുടെ തങ്കവിഗ്രഹവും വഹിച്ച രഥവുമായി പേട്ടതുള്ളല്‍ സംഘം പുറപ്പെട്ടത്.
സമൂഹ പെരിയസ്വാമി കളത്തില്‍ ചന്ദ്രശേഖരന്‍ നായരാണ് രഥഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. നൂറുണക്കിന് അയ്യപ്പഭക്തരും കുട്ടികളും അണിനിരന്ന രഥഘോഷയാത്ര റോഡിന്റെ ഇരുകരകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഭക്തര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് പേട്ട സംഘത്തിന്റെ യാത്ര ഈ മാസം 12ന് സംഘം എരുമേലിയിലെത്തും.