കൊച്ചി : മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അര്‍ദ്ധരാത്രി ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് ഉണര്‍ത്തുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തില്‍ ഇല്ല. ചുരുക്കം ഇരുചക്രവാഹനങ്ങളും അത്യാവശ്യ യാത്രക്കാരുടെ സ്വകാര്യ കാറുകളും മാത്രം ഓടുന്നുണ്ട്. ഇന്ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.
44തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000 രൂപയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടുമാണ് പണിമുടക്ക്. അവശ്യസര്‍വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.