ബെംഗളൂരു: മോഷണം നടത്തുന്നതിനിടെ വീട്ടുടമസ്ഥർ എത്തിയതിനെ തുടർന്ന് കള്ളൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഭൂതിപുരയിൽ താമസിക്കുന്ന സ്വസ്ത്വിക്കാണ് (27)ആത്മത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ 20% പൊള്ളലേറ്റ സ്വസ്ത്വിക്കിനെ അടുത്തുള്ള വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുടമസ്ഥർ സ്ഥലത്തെത്തിയെന്ന് മനസ്സിലായതോടെ പെട്ടെന്ന് സീലിങ് ഫാനിനു മുകളിൽ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിൽ വീട്ടുടമസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ച്ച വൈകുന്നേരം വീട്ടുടമസ്ഥന്റെ ഭാര്യ വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടയിലാണ് ഇയാൾ വീടിനുള്ളിൽ കടന്നുകൂടിയത്. പിന്നീട് വീട്ടുടമസ്ഥനും കുടുംബവും ക്ഷേത്രത്തിൽ പോയപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് കടന്നുകളയാനായിരുന്നു ശ്രമം. എന്നാൽ പ്രതീക്ഷിക്കാതെ വീട്ടുടമസ്ഥനും കുടുംബവും വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബവും എത്തിയത് ശ്രദ്ധയിൽപ്പെട്ട കള്ളൻ ഹാളിലുള്ള ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമം നടത്തി. അത് പരാജയപ്പെട്ടപ്പോൾ അടുക്കളയിലെത്തി ഗ്യാസ് സിലിണ്ടർ തുറന്നിട്ട് ലൈറ്റർ കത്തിക്കുകയായിരുന്നു. വീട്ടുടമസ്ഥൻ എത്തിയപ്പോള്‍ സ്വസ്ത്വിക് കത്തുന്നതാണ് കണ്ടത്. ഉടനെ തന്നെ പോലീസിനെ വിവരമറിയിക്കുകായായിരുന്നു. സംഭവത്തില്‍ വിഭൂതിപുര പോലീസ് കേസെടുത്തിട്ടുണ്ട്.