അമ്ബലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം : പരാതി നല്‍കി ദേവസ്വം അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം. ദേവസ്വം അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തിരുവോണ നാളില്‍ പത്തു പേര്‍ക്ക് കുടിക്കാവുന്ന രീതിയില്‍ ഒരു ലിറ്റര്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്ന് കാട്ടിയാണ് പരസ്യം പ്രചരിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ പായസത്തിന്റെ വിലയായ 300 രൂപ അക്കൗണ്ട്, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സംവിധാനങ്ങളിലൂടെ നല്‍കാമെന്നും പരസ്യത്തില്‍ പറയുന്നു. വെള്ളിയാഴ്ച വരെ ബുക്ക് ചെയ്യുന്നതിനായി ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.

ആലപ്പുഴ, മാരാരിക്കുളം, പള്ളാത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്നാണ് പരസ്യത്തിലുള്ളത്. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

ലോക പ്രശസ്തമായ അമ്പലപ്പുഴ പാല്‍പായസം എല്ലാ ഓണക്കാലത്തും വില്‍പന ചരക്ക് ആക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുന്നു. അമ്പലപ്പുഴ പാല്‍പായസം തിരുവോണനാളില്‍ വീടുകളില്‍ എത്തിക്കും എന്ന സമൂഹ മാധ്യമ പരസ്യങ്ങള്‍ വഴി ചരിത്രവും, ഐതിഹ്യവും, വിശ്വാസവും ഒത്തുചേരുന്ന അമ്പലപ്പുഴ പാല്‍പായസ മഹിമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നിയമ നടപടിസ്വീകരിക്കണമെന്ന് വിഎച്ച്‌പി വിഭാഗ് ജോ.സെക്രട്ടറി എം.ജയകൃഷ്ണന്‍ അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കി. ആചാരങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കുമെതിരേയുള്ള ഏതൊരു നീക്കവും ശക്തിയുക്തം എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....