കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു ; അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റിലയൻസ് ഇന്റസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ അതിസമ്പന്നരിൽ ഒന്നാമനായി. കഴിഞ്ഞ ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടർന്നാണിത്. ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു. 91.4 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരിൽ ഇപ്പോൾ 11ാമതാണ് അദ്ദേഹം. ഗൗതം അദാനിയാകട്ടെ 13ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ ആസ്തി 78.1 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് ഇന്റക്സിലെ 2021 നവംബർ 27 ലെ കണക്ക് പ്രകാരമാണിത്. ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ അതിസമ്പന്നരുടെ ആസ്തികളിൽ നേരിട്ട് പ്രതിഫലിക്കുന്നതിനാൽ ഈ സ്ഥാനങ്ങൾ ഇനിയും മാറിമറിഞ്ഞേക്കും. അവരവർക്ക് ഉടമസ്ഥാവകാശമുള്ള ഓഹരികളുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും വർധനവും അംബാനിയുടെയും അദാനിയുടെയും ആസ്തികളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കാറുള്ളത്.

അദാനി ഗ്രൂപ്പിന്റെ കമ്പനികളേക്കാൾ മൂന്ന് മടങ്ങ് വലിപ്പമുണ്ട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്. എന്നാൽ കഴിഞ്ഞ വർഷം അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്സ്, അദാനി സ്പെഷൽ ഇക്കണോമിക് സോണുകളെല്ലാം പതിന്മടങ്ങ് വളർച്ചയാണ് കാഴ്ചവെച്ചത്. ഇന്ത്യയിൽ അതിസമ്പന്നരുടെ നിരയിൽ ഒരു പതിറ്റാണ്ടോളമായി അതികായനാണ് മുകേഷ് അംബാനി. എന്നാൽ ഗൗതം അദാനിയാകട്ടെ ആദ്യ പത്ത് അതിസമ്പന്നരിൽ തന്നെ അടുത്ത കാലത്തായി രംഗപ്രവേശം ചെയ്തയാളുമാണ്. എന്നാൽ ഇരുകമ്പനികളും ഊർജ്ജ വിതരണമടക്കമുള്ള മേഖലകളിൽ നേരിട്ട് കൊമ്പുകോർക്കാൻ തീരുമാനിച്ചതോടെ ഇനി അതിസമ്പന്നരുടെ നിരയിൽ ആരാണ് സിംഹാസനമുറപ്പിക്കുകയെന്ന് കണ്ടുതന്നെ അറിയണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...