ദത്ത് നല്‍കിയെ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട യുവതിയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. പകരം ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാമെന്ന് അനുമതി നല്‍കി. സേലം സ്വദേശി ശരണ്യയാണ് ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ സഹോദരി സത്യക്കാണ് ഇവര്‍ കുഞ്ഞിനെ ദത്ത് നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞെങ്കിലും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശരണ്യയും ഭര്‍ത്താവ് ശിവകുമാറും തീരുമാനിച്ചത്. 2012 ലാണ് മൂന്നരമാസം പ്രായമുള്ള പെണ്‍കുട്ടിയെ ദത്ത് നല്‍കുന്നത്.

സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ വന്ന് മരിച്ചതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ശരണ്യ രംഗത്തെത്തി. എന്നാല്‍ ഇത്രകാലം വളര്‍ത്തിയ കുഞ്ഞിനെ തിരിച്ചുകൊടുക്കില്ലെന്ന് സത്യയും പറഞ്ഞു. തര്‍ക്കമായതോടെ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടര്‍ന്നാണ് ശരണ്യ ഹൈക്കോടതിയില്‍ പരാതിയുമായെത്തിയത്. സത്യയും ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും വാദം കേട്ട കോടതി കുട്ടിയെ ഇത്രകാലം വളര്‍ത്തിയ പോറ്റമ്മയോടൊപ്പം നില്‍ക്കട്ടെയെന്നും ആഴ്ചയിലൊരിക്കല്‍ സ്വന്തം അമ്മക്ക് കുട്ടിയെ കാണാമെന്നും ഉത്തരവിട്ടു. പോറ്റമ്മയെയും പെറ്റമ്മയെയും വേണമെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് ആഴ്ചയിലൊരിക്കല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...