അംബായാഗം : നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികളുടെ പാരായണം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026ന്റെ ഭാഗമായി നടക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികൾ പാരായണം സമർപ്പിച്ചു. യോഗക്ഷേമസഭ സംസ്ഥാന കൗൺസിൽ അംഗം പി. മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അജിത് കുമാർ പോറ്റി, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ശ്രീ മുരുകാ നാരായണീയ പാരായണ സമിതി, മേലുകര; ഹരേ കൃഷ്ണ നാരായണീയ പാരായണ സമിതി, അയിരൂർ; ശ്രീ ദുർഗ്ഗ നാരായണീയ പാരായണ സമിതി, വടശ്ശേരിക്കര; ശ്രീദേവി നാരായണീയ പാരായണ സമിതി, പുതുശ്ശേരിമല; ശ്രീധർമ്മശാസ്താ നാരായണീയ പാരായണ സമിതി, ഇടക്കുളം എന്നിവയാണ് പാരായണം സമർപ്പിച്ചത്.

സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 9ന് നടക്കുന്ന പത്താം ദിന ചടങ്ങ് എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി. ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിക്കും. ശ്രീ ദുർഗ്ഗ നാരായണീയ സമിതി, മൈലപ്ര പാരായണം സമർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
ന്യൂഡല്‍ഹി: അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍....

എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ...

0
എടത്വ: എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ...

ചാർട്ടേഡ് വിമാന യാത്രയുടെ സ്രോതസ് വെളിപ്പെടുത്താത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി...

0
കൊച്ചി: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ...

ചക്കക്കൊമ്പന്‍, മുറിവാലന്‍ ഉള്‍പ്പെടെയുള്ള കാട്ടാനകളെ പിടികൂടി മാറ്റാനുള്ള നടപടികള്‍ക്ക് വനംവകുപ്പ് തുടക്കമിട്ടു

0
ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പന്‍, മുറിവാലന്‍ ഉള്‍പ്പെടെയുള്ള കാട്ടാനകളെ...