ചാർട്ടേഡ് വിമാന യാത്രയുടെ സ്രോതസ് വെളിപ്പെടുത്താത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ സ്രോതസ് വെളിപ്പെടുത്താത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻ വ്യവസായ മന്ത്രി പി രാജീവ്. മാധ്യമങ്ങളെ അപമാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വിമാന കമ്പനിയുടെ കരാർ പുതുക്കാൻ കമ്പനി അപേക്ഷ സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു യാത്ര നടത്തിയത് ഗൗരവകരമായ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വകാര്യ വ്യക്തികൾക്കോ കോർപ്പറേറ്റുകൾക്കോ എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇത് പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിഗൂഢതകൾ ഒഴിവാക്കി തെറ്റ് സമ്മതിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. ഈ സർക്കാർ ധിക്കാരത്തിന്റെയും പിടിപ്പുകേടിന്റെയും ഉദാഹരണമായി മാറുകയാണ്. ഇ ഡിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നത് കോൺഗ്രസിന്റെ നയമാണോ അതോ ബി ജെ പിയുടെ നയമാണോ എന്ന് വ്യക്തമാക്കണം. ബി ജെ പിയുടെ വക്താവിനെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും രാജീവ് വിമർശിച്ചു. കേരളം പിടിക്കാനുള്ള ബി ജെ പിയുടെ പദ്ധതികൾക്ക് സതീശൻ അരങ്ങൊരുക്കുകയാണെന്നും സി പി എമ്മിനെ ദുർബലപ്പെടുത്താൻ പിണറായി വിജയനെ തകർക്കാനുള്ള തിരക്കഥയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അംബായാഗം : നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികളുടെ പാരായണം സമർപ്പിച്ചു

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026ന്റെ ഭാഗമായി നടക്കുന്ന 21...

അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
ന്യൂഡല്‍ഹി: അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍....

എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ...

0
എടത്വ: എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ജില്ല വികസന സമിതി യോഗം സെപ്റ്റംബര്‍ 26 ന് ജില്ല വികസന സമിതി...