അംബേദ്കര്‍ സമാനതകളില്ലാത്ത നേതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയിലെ അധ:സ്ഥിത ജനസമൂഹത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് യത്നിച്ച വിപ്ലവകാരിയും മഹാനായ നേതാവുമായിരുന്നു ഡോ. ബി.ആര്‍ അംബേദ്കര്‍ എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡോ. ബി.ആര്‍ അംബേദ്കറുടെ 132-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കുവാന്‍ യത്നിച്ച ഭരണഘടനാ ശില്‍പിയുടെ കഠിനശ്രമം എന്നും സ്മരിക്കപ്പെടുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും സമാനതകളില്ലാത്ത നേതാവായിരുന്നു അംബേദ്കര്‍. ആധുനിക ഇന്ത്യയില്‍ ഭരണഘടനയെ മറന്നുകൊണ്ട് ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി.ജി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് റനീസ് മുഹമ്മദ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി.എച്ച് സിറാജുദ്ദീന്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷാനവാസ് പെരിങ്ങമല, ബി.ഡി.സി ഭാരവാഹികളായ കെ.എന്‍ രാജന്‍, എം.പി രാജു, സി.വി ശാന്തകുമാര്‍, സാനു തുവയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. അംബേദ്കര്‍ കാലത്തിന് മുമ്പേ നടന്ന മഹാന്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ സി.വി ശാന്തകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. ജോസ് പള്ളിവാതുക്കല്‍, സൂരജ് മന്മഥന്‍, ഷാജി പാമല, കോന്നി മനോഹരന്‍, രാജു ഐരൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...