ചണ്ഡിഗഡ്: യുവാവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ സ്വകാര്യഭാഗത്ത് കടിച്ചത്. നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തെതുടര്‍ന്ന് തുടര്‍ന്ന് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിന്റെയും വീട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.





























