ന്യൂഡല്‍ഹി : അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. അംബേദ്കറിന്റെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർ ആ മഹാന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് കമൽ ഹാസൻ പറഞ്ഞു. എക്സിലൂടെയാണ് നടൻ പ്രതികരണം നടത്തിയത്. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. വിദേശ ശക്തികളില്‍ നിന്ന് ഗാന്ധിജി ഇന്ത്യയെ സ്വതന്ത്രമാക്കിയപ്പോള്‍ അംബേദ്കര്‍ ഇന്ത്യയുടെ പുരാതനമായ സാമൂഹിക അനിതീയുടെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്ന സ്വതന്ത്ര ഇന്ത്യ എന്ന ബാബാസാഹിബിൻ്റെ കാഴ്ചപ്പാടിൽ അഭിമാനത്തോടെ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ആ മഹാൻ്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ഒരിക്കലും അനുവദിക്കില്ല.- കമൽഹാസൻ എക്സിൽ കുറിച്ചു. ഈ ആശയങ്ങള്‍ വികാരങ്ങള്‍ വ്രണപ്പെടുത്തി ദുരുപയോഗം ചെയ്യുന്നതിന് പകരം പുരോഗതിക്ക് പ്രചോദനമാവുകയാണ് വേണ്ടത്. ഭരണഘടനയുടെ 75-ാം വാര്‍ഷികവേളയില്‍ അംബേദ്കറിന്റെ ആശയങ്ങളുടെ ചര്‍ച്ചകളും സംവാദങ്ങളും പാര്‍ലമെന്റില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1