തിരുവനന്തപുരം : ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന വമ്പിച്ച ജനരോഷത്തെ മറികടക്കാനാണ് ബിജെപി പാര്‍ലമെന്റില്‍ അക്രമവും കള്ളക്കേസും വ്യാജപ്രചരണവും നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാ സഖ്യനേതാക്കള്‍ക്കെതിരെ ബിജെപി എംപിമാര്‍ നടത്തിയ അതിക്രമങ്ങളും ശാരീരികാക്രമണങ്ങളും പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത പൊട്ടുകളാണ്. രാജ്യവും ദളിത് വിഭാഗങ്ങളും അപമാനിക്കപ്പെട്ടു. ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്ക്കറെ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായി. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ കായികമായി അക്രമിച്ചും കേസെടുത്തും നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയരും. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പാത അക്രമത്തിന്റെതല്ല. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ശാരീരിക ആക്രമണവും കള്ളപ്രചാരണവും ബിജെപിയുടെ മുഖമുദ്രയാണ്. സമാധാനമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ കായികമായി കയ്യേറ്റം ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നെന്നും കെ.സുധാകരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1