വാഹന പരിശോധനക്കിടെ തില്ലങ്കേരിയില്‍ തിമിംഗല ഛര്‍ദ്ദിലു മായി യുവാവിനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : വാഹന പരിശോധനക്കിടെ തില്ലങ്കേരിയില്‍ തിമിംഗല ഛര്‍ദ്ദിലു മായി യുവാവിനെ പോലീസ് പിടികൂടി. തില്ലങ്കേരി അരിച്ചാല്‍ സ്വദേശി ദിന്‍രാജിനെയാണ് മുഴക്കുന്ന് പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ കാറുമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.സി രാഘവന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ദിന്‍രാജ് രണ്ട് കിലോയിലധികം വരുന്ന തിമിംഗല ഛര്‍ദ്ദില്‍ എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസുമായി പിടിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത് ഉണ്ടായിരുന്നത്.

കാറില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇതിനിടയില്‍ ദിന്‍രാജിനൊപ്പമുണ്ടായിരുന്ന മറ്റ് 2 പേര്‍ കാറുമായി രക്ഷപ്പെട്ടു. വിപണിയില്‍ ഇതിന് 2 കോടിയിലധികം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യയില്‍ നിലവിലുള്ള 1972 ലെ വന്യജീവി നിയമപ്രകാരം ഇതിന്റെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 പ്രകാരം ഇത് രാജ്യത്തെവിടെ വില്‍പ്പനനടത്തുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. തിമിംഗലങ്ങളുടെ കുടലില്‍ ദഹന പ്രക്രിയകളിലൂടെ രൂപപ്പെടുന്ന പ്രകൃതിദത്ത ഉല്‍പ്പന്നമാണ് തിമിംഗല ഛര്‍ദ്ദിഎന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ്.

സുഗന്ധ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഇതിന് വിപണിയില്‍ ലക്ഷങ്ങളാണ് വില. മുഴക്കുന്ന് സെക്ഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.രാഘവനെ കൂടാതെ എസ്‌ഐ എം.ജെ സെബാസ്റ്റ്യന്‍, എഎസ്‌ഐ ജയരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. വനം വകുപ്പാണ് ഇതിന്റെ തുടരന്വേഷണം നടത്തേണ്ടത്. പോലീസ് നടപടികള്‍ക്ക് ശേഷം പിടികൂടിയ അംബര്‍ഗ്രീസും മറ്റും വനംവകുപ്പിന് കൈമാറി. ഉളിയില്‍ സ്വദേശി അഷ്‌റഫും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നവര്‍. തില്ലങ്കേരിയിലെ സരീഷിനായി കൊണ്ടുപോവുകയായിരുന്നു. പ്രതി ദിന്‍രാജിനെ 17 വരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. തൊണ്ടിമുതല്‍ വനം വകുപ്പിന് കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...