ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പാഠപുസ്തക അവലോകന സമിതി പിരിച്ചുവിട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സമിതി പിരിച്ചുവിടാൻ തീരുമാനിച്ചത്. എന്നാൽ, സമിതിയെ ഏൽപ്പിച്ച ചുമതലകൾ പൂർത്തിയാക്കിയതിനാലാണ് പിരിച്ചുവിട്ടതെന്നും കൂടുതൽ വീഴ്ചകൾ കണ്ടെത്തിയാൽ അത് പുനഃപരിശോധിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കര്‍ണാടകയില്‍ പാഠപുസ്തക അവലോകന സമിതിയെ പിരിച്ചുവിട്ടു
RECENT NEWS
Advertisment