പത്തുകോടി രൂപയുടെ തിമിംഗല ഛര്‍ദ്ദി പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പത്തുകോടി രൂപയുടെ തിമിംഗല ഛര്‍ദ്ദി പിടികൂടി ഉത്തര്‍പ്രദേശ് പോലീസ്. ലക്‌നൗവില്‍ നിന്നും ഉത്തര്‍പ്രദേശ് പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് 4.12 കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തത്. കേസില്‍ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സുഗന്ധ ദ്രവ്യ നിര്‍മ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് തിമിംഗല ഛര്‍ദ്ദി. ഏറ്റവും വലിയ പല്ലുകളുള്ള സ്‌പെം വെയിലുകളാണ് ഇവ നിര്‍മ്മിക്കുന്നത്. നിരവധി സംഘങ്ങള്‍ ഇത് കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂലൈയില്‍ 28 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി കേരളത്തില്‍ കണ്ടെത്തിയിരുന്നു. ഒരു കിലോ തിമിംഗല ഛര്‍ദ്ദിയ്‌ക്ക് ഏകദേശം ഒരു കോടി രൂപയാണ് വില. പരമ്പരാഗത മരുന്നുകളിലും സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗിക്കുന്നതിനാലാണ് ഇതിന് ഉയര്‍ന്ന വില.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...