വയോധികന് അഭയസ്ഥാനമൊരുക്കി റാന്നി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായാധിക്യത്തിന്റെ അവശതയിലും പക്ഷാഘാതമുണ്ടായതിന്റെ ബുദ്ധിമുട്ടുകളിലും ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന വയോധികനെ അഭയസ്ഥാനത്ത് എത്തിച്ച് റാന്നി പോലീസ്. വടശ്ശേരിക്കര പള്ളിക്കമുരുപ്പ്  തോട്ട പുത്തൻവിളയിൽ ഗോപാലകൃഷ്ണനാ (70)ണ് റാന്നി പോലീസ് സഹായം എത്തിച്ചത്. ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ പഞ്ചായത്ത് അംഗം ശ്രീജ മോളാണ് പോലീസിനെ അറിയിച്ചത്. പക്ഷാഘാതം സംഭവിച്ച് ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞതനുസരിച്ച് റാന്നി ജനമൈത്രി പോലീസ് സ്റ്റേഷൻ  എസ് എച്ച് ഓ എം ആർ സുരേഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷിനെ വിവരങ്ങളന്വേഷിക്കാൻ ചുമതലപ്പെടുത്തി. ബീറ്റ് ഓഫീസർ  അന്വേഷിച്ചപ്പോൾ വയോധികന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുകയും എസ് എച്ച് ഓ യെ വിവരം ധരിപ്പിക്കുകയുമായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ, റാന്നി പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട്  കാര്യങ്ങൾ അവതരിപ്പിച്ചതിനെതുടർന്ന് ആഗസ്റ്റ് 28 ന് ജനമൈത്രി പോലീസും റാന്നി പാലിയേറ്റിവ് കെയർ വൈസ് പ്രസിഡണ്ട് ഫാദർ ബിജു എ എസ്സും ചേർന്ന് സ്ഥലത്തെത്തി വിവരം തിരക്കി. 

ഒറ്റക്ക് ദുരിതത്തിൽ കഴിയുകയാണെന്നും സഹായിക്കാൻ ബന്ധുക്കൾ ആരുമില്ലെന്നുമുള്ള വിവരം എസ് എച്ച് ഓയെ  അറിയിക്കുകയും തുടർന്ന്   ജനമൈത്രി പോലീസിൻ്റെയും പാലിയേറ്റിവ് കെയറിൻ്റെയും ആഭിമുഖ്യത്തിൽ അലപ്പുഴ എടത്വ, ആനപ്രമ്പാല ജെ എം എം ജൂബിലി  അഗതി മന്ദിരത്തിൽ എത്തിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. ഇന്നലെ എസ് എച്ച് ഓ മുൻകയ്യെടുത്ത് ബീറ്റ് ഓഫീസർ അശ്വധീഷ് , ഫാദർ ബിജു എ എസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, പദ്മ ലേഖ എനിവരുടെ സാന്നിധ്യത്തിൽ അഗതി മന്ദിരത്തിൽ വയോധികനെ എത്തിച്ചു. റാന്നി പോലീസ് സ്റ്റേഷൻ ഉൾപ്പെടെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത്തരം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഇത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...