ബഫർ സോണിൽ കേന്ദ്രം സുപ്രീം കോടതിയിൽ പുന പരിശോധനാ ഹർജി നൽകി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കി. ബഫര്‍സോണ്‍ വിധിയിലെ 44എ, 44ഇ ഖണ്ഡികകളില്‍ വ്യക്തതവേണമെന്ന് വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ പുനപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രത്തിന്റെ നടപടിയെ കേരളം സ്വാഗതം ചെയ്തു.

വിധി നടപ്പിലാക്കിയാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.വിധി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയുണ്ടെന്ന തെറ്റിദ്ധാരണ കേരളത്തിലുണ്ട്. ജനങ്ങളെ കൂടി പരിഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമാണ് നയമെന്നും പരിസ്ഥിതി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കേരളം ഹിമാചല്‍ പ്രദേശ്, ലഡാക്ക് അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് വനംപരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.
പരാതികള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സംഘം വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വനംപരിസ്ഥിതി മന്ത്രാലയം കണക്കുകൂട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...