മുതലപ്പൊഴി അപകടം ; ഇന്നും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും.
അപകടത്തില്‍ പെട്ട ബോട്ടിന്റെ ഉടമ വര്‍ക്കല ചിലക്കൂര്‍ സ്വദേശി കഹാറിന്റെ മക്കളും വിദ്യാര്‍ഥികളുമായ മുഹമ്മദ് ഉസ്മാന്‍(19), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുല്‍സമദ്(50) എന്നിവര്‍ക്കു വേണ്ടിയാണു തെരച്ചില്‍ നടത്തുന്നത്. ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കും തെരച്ചിലിനു തടസം സൃഷ്ടിക്കുകയാണ്.

ഇന്നലെ പുലര്‍ച്ചെ വിഴിഞ്ഞത്തു നിന്നു മുതലപ്പൊഴി തുറമുഖത്ത് എത്തിച്ച രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ അഴിമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമം വൈകിയും തുടര്‍ന്നു. ക്രെയിനുകള്‍ അഴിമുഖത്തെത്തിക്കുന്നതിനു പാതയൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ റവന്യു-പോലീസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുകയാണ്. അപകടം നടന്ന പുലിമുട്ടിനോടു ചേര്‍ന്നുള്ള ഭാഗത്തു ക്രെയിനുകള്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ ഇവിടെ കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയടക്കമുള്ള മത്സ്യബന്ധനോപകരണങ്ങളും വീണ്ടെടുക്കാനാവുകയുള്ളൂ.

ഇന്നലെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം സ്ഥലത്തു ക്യാംപു ചെയ്യുന്ന ദുരന്ത നിവാരണസേനാംഗങ്ങള്‍ക്കൊപ്പം വലമുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. കാണാതായ മത്സ്യത്തൊഴിലാളികള്‍ വലയ്ക്കുള്ളില്‍ കുടുങ്ങിപ്പോയതാകാമെന്നാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ നല്‍കുന്ന സൂചനകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...