പത്തനംതിട്ട : കൊറോണ രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നവംബര്‍ പത്തിലേക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
സെപ്റ്റംബര്‍ 5നാണ് കൊറോണ സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ നൗഫല്‍ പെണ്‍കുട്ടിയെ തനിച്ച് കിട്ടാന്‍ ആസൂത്രണം നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ നൗഫല്‍ പോലീസിന്റെ ക്ലിയറന്‍സ് ഇല്ലാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് 108 ആംബുലന്‍സ് ജീവനക്കാരനായത്.
പന്തളത്ത് നിന്ന് വരുന്ന വഴിയാണ് ആംബുലന്‍സ് വഴിയില്‍ നിര്‍ത്തി നൗഫല്‍ പീഡിപ്പിച്ചെതെന്ന് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് യുവതിയെ പന്തളത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഇറക്കിവിട്ട ശേഷം നൗഫല്‍ ആംബുലന്‍സുമായി കടന്നു കളയുകയായിരുന്നു. പിന്നീടുളള അന്വേഷണത്തിലാണ് നൗഫലിനെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവനെയൊക്കെ ജാമ്യം കൊടുത്തു സമൂഹത്തിലേക്കിറക്കി വിടരുത്.