കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് ഓടിച്ചു ; നിയന്ത്രണംവിട്ട വാഹനം ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്. കോട്ടയം കട്ടച്ചിറയിലാണ് അപകടം. കരിക്ക് കുടിക്കാനായി ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ ഇറങ്ങിയപ്പോള്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ഏറ്റുമാനൂര്‍ പാല റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടായിരുന്നില്ല. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു

ഈ സമയത്ത് കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുത്തു. റോഡിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളില്‍ ആംബുലന്‍സ് ചെന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...