കോവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി മരത്തിലിടിച്ചു ; രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തുറവൂർ : ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു. കൊല്ലം തിരുല്ലവാരം ശ്രീവൈകുണ്‌ഠപുരം പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഡോക്ടർ ഷീബ പി പിള്ള  (66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഡോക്ടറായ മകനും ഭാര്യയ്ക്കും ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു.

ദേശീയപാതയിൽ എരമല്ലൂർ ജംക്‌ഷനു തെക്കുവശം രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. മകൻ ഡോക്ടർ മഞ്ജുനാഥ്, മരുമകൾ ദേവിക, ആംബുലൻസ് ഡ്രൈവർ എന്നിവരെ മരട് ലേക്‌ഷോർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...