തെരുവുനായ് കുറുകെ ചാടി ; ആംബുലന്‍സ് മരത്തിലിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരമറ്റം : തെരുവുനായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് മരത്തിലിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ചെ മട്ടാഞ്ചേരിയിലേക്ക് മൃതദേഹവുമായി പോകുന്ന വഴിയില്‍ കാഞ്ഞിരമറ്റം ഗാമ ജങ്ഷനിലായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ തൊടുപുഴ സ്വദേശി ജിനോ (28), മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കുമാണ് പരിക്കേറ്റത്.

നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നതു മൂലം രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകി. കാഞ്ഞിരമറ്റം മേഖലയില്‍ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്കുനേരെ പാഞ്ഞടുക്കുന്നതു മൂലം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...