ചാലക്കുടിയില്‍ രോഗിയുമായി വന്ന ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാലക്കുടിയില്‍ രോഗിയുമായി വന്ന ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാള സ്വദേശിയായ ജോണ്‍സണ്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്‍സണെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് ആണ് പുലര്‍ച്ചെ ഒരു മണിയോടെ കുഴിയില്‍ വീണത്.

റോഡില്‍ കാന നിര്‍മ്മാണത്തിനിടെ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതറിയാതെയാണ് ആംബുലന്‍സ് ഇതുവഴി എത്തിയത്. റോഡില്‍ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതും അപകടത്തിന് കാരണമായി. വീഴ്ചയുടെ ആഘാതത്തില്‍ രോഗി മരണമടയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ പരിക്ക് നിസാരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...