ആംബുലൻസ് എത്താൻ വൈകി ; ടിപ്പറിനടിയിൽപ്പെട്ട് കാലറ്റ സ്കൂട്ടർ യാത്രക്കാരൻ രക്തംവാർന്നു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ടിപ്പർലോറി കയറി കാൽ അറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സ വൈകിയതിനാൽ രക്തം വാർന്നു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം ഒൻപതിൽ വീട്ടിൽ സക്കറിയ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിന് നീരേറ്റുപുറം ജങ്ഷനിൽനിന്ന് ഫിനിഷിങ് പോയിന്റിലേക്കു പോകുന്ന റോഡിലായിരുന്നു അപകടമുണ്ടായത്. ടിപ്പർലോറി മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാൻ പെട്ടെന്നു പിന്നോട്ടെടുത്തപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഇടിയേറ്റുവീണ സക്കറിയയുടെ ഇടതുതുടയിലൂടെ പിൻചക്രം കയറിയിറങ്ങി. നാട്ടുകാർ ഓടിയെത്തി സക്കറിയയെ താങ്ങിയിരുത്തിയെങ്കിലും കാൽ അറ്റിരുന്നു.

ആശുപത്രിയിലേക്കു മാറ്റാൻ 108 ആംബുലൻസ് വിളിച്ചെങ്കിലും കൃത്യസമയത്തു ലഭിച്ചില്ല. എടത്വാ സിഎച്ച്സിയിൽ ആംബുലൻസ് സേവനം രാവിലെ എട്ടരമുതലാണ്. ഇതുവന്ന് പരുമലയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. രക്തം വാർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്, ടിപ്പർ ഡ്രൈവറുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് എടത്വാ പോലീസ് കേസെടുത്തു. മരുമകൻ്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്കു പോകുകയായിരുന്നു സക്കറിയ. ഭാര്യ: സുമാ സക്കറിയ. മക്കൾ: റിൻസി (അയർലൻഡ്), റിയ (യുകെ) മരുമകൻ: ആശിഷ്, സംസ്കാരം പിന്നീട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...