ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ; രോഗികളുടെ സ്വകാര്യത സംരക്ഷിക്കല്‍ ഉത്തരവാദിത്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ രംഗത്ത്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് എന്ന പോലെ ആംബുലന്‍സുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. വിഷയത്തില്‍ ആബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിക്കും. ആശുപത്രികളിലേക്കുള്ള വഴിമധ്യേ ആംബുലന്‍സുകളില്‍ പ്രസവിക്കുന്ന ഗര്‍ഭിണികള്‍, സ്വന്തം വസ്ത്രങ്ങള്‍ പോലും വലിച്ചെറിയുന്ന മാനസികാസ്വാസ്ഥ്യമുള്ള രോഗികള്‍, കോട്ടണ്‍ മാത്രം ഉപയോഗിച്ച് കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവര്‍, ഇസിജി ലീഡ്‌സ് കണക്ട് ചെയ്തതിനാല്‍ മാറിടം വെളിവാകുന്ന രീതിയില്‍ പോകുന്ന ഹൃദ്രോഗികള്‍ തുടങ്ങി രോഗികളുടെ നഗ്‌നത വെളിവാകുന്ന ഘട്ടങ്ങളാണ് പലപ്പോഴും ആംബുലന്‍സുകളിലുള്ളത്.

അതിനാല്‍ ആംബുലന്‍സുകളിലെ കര്‍ട്ടണ്‍, കൂളിംഗ് ഫിലിമുകള്‍ നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ ഇതിനോടകം മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇതിനോടകം എല്ലാ അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കൂള്‍ ഫീലിം, കര്‍ട്ടണ്‍ എന്നിവ മാറ്റാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടം ഇവരില്‍ നിന്ന് പിഴ ഈടക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുമെന്ന് മോട്ടോര്‍ വാഹന മുന്നറിയിപ്പ് നല്‍കിയാതായി ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...