എംഡിഎംഎ വിൽപനക്കാരനായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ്: എംഡിഎംഎ വിൽപനക്കാരനായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ പി മുസ്തഫ (37) യാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 430 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോഴാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നത്. തുടർന്ന് നാട്ടിലെത്തിച്ച് വിൽക്കുന്നതാണ് രീതി. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽ നിന്ന്‌ ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു മുസ്തഫ. കർണാടകയൽ നിന്ന് എംഡിഎംഎ വാങ്ങുന്ന ഇയാൾ ആവശ്യക്കാർക്കിത് കൈയിൽ കൊടുക്കില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടും. ഇതാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...