കോട്ടയം: ഇന്ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ രണ്ടുരോഗികളെ ആശുപത്രിയിലാക്കിയില്ല. മണര്‍കാട്, ചാന്നാനിക്കാട് സ്വദേശികള്‍ രോഗം സ്ഥിരീകരിച്ച ശേഷവും വീട്ടില്‍ തുടരുകയാണ്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. മണര്‍കാട് കോവിഡ് ബാധിച്ചയാള്‍ പലതവണ ക്വാറന്റീന് ലംഘിച്ചതായാണ് വിവരം.
കോട്ടയത്ത് ഇന്ന് ആറുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം -കോട്ടയം ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രത്യേക അനുമതി ഇല്ലാതെ ജില്ല അതിര്‍ത്തി കടന്നുള്ള യാത്ര അനുവദിക്കില്ലെന്ന് ജില്ല കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. കോട്ടയം റെഡ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി.